> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം പഞ്ചായത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി
- URL: https://www.vaikomvartha.com/udayaapouram-news-25/
- Published: 2026-10-03T09:36:00.000Z
- Updated: 2026-10-03T09:36:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റ വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു നിർവ്വഹിച്ചു. പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാലിത്തീറ്റ നൽകുന്നതിന് 2026-27 സാമ്പത്തിക വർഷം പദ്ധതി വിഹിതമായി 12 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-18.jpg)

ഉല്പാദന ചെലവിനു് ആനുപാതികമായി പാലിന് വില കർഷകർക്ക് കിട്ടാത്തതിനാൽ നിലവിലുള്ള കർഷകരെ ക്ഷീരമേഖലയിൽ പിടിച്ചു നിർത്തുന്നതിനും പുതിയ കർഷകരെ മേഖലയിൽ എത്തിക്കുന്നതിനുമുള്ള പ്രോൽസാഹനമായാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ വഴിയാണ് ക്ഷീരമേഖലെ പരിപോഷിപ്പിക്കാനുള്ള പദ്ധതി പഞ്ചായത്ത് നടപ്പാക്കുന്നത്. കർഷക സമ്പർക്ക പരിപാടിക്ക് ഉദയനാപുരം ക്ഷീരസംഘം പ്രസിഡൻ്റ് എ. ശിവൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.വി. പുഷ്ക്കരൻ, പി.ഡി ജോർജ്, ടി.പി രാജലഷ്മി, ഡയറി ഓഫീസർ ബി. സിബിമോൻ, അഷിദ മായീൻ, കെ. രാജേന്ദ്രപ്രസാദ്, അനു അജിത്ത്, പി.ആർ സഹജ, എൽ.സി രാജലക്ഷ്മി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.