> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രതിഷേധ പ്രകടനം നടത്തി
- URL: https://www.vaikomvartha.com/udayaapouram-news-26/
- Published: 2026-10-07T16:18:45.000Z
- Updated: 2026-10-07T16:18:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടിനെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വല്ലകത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. ബിൻസ് ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-18.jpg)

മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ മോഹനൻ ചായപ്പള്ളി, എം.കെ. ശ്രീരാമചന്ദ്രൻ, സത്യൻ, പഞ്ചായത്ത് അംഗങ്ങളായ മിനിമനക്കൽ പറമ്പിൽ, പി.ആർ. ദേവലാൽ, സുജാത ശ്രീകുമാർ, സി.എൻ. പ്രസന്നകുമാർ, രമേശൻ കറുകേലി, കെ.സി. സുനിൽ പി.കെ. പങ്കജാക്ഷൻ പി. പ്രസാദ്, ടി.ജെ. അജയ്, കെ. സജീവ് ഫ്രാൻസിസ്, ഗോപി തറയിൽ, കെ.ആർ മോഹനൻ, കെ.ആർ. ഷിബു എന്നിവർ പ്രസംഗിച്ചു.