> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി
- URL: https://www.vaikomvartha.com/udayaapouram-news-9/
- Published: 2026-08-18T13:05:16.000Z
- Updated: 2026-08-18T13:07:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളപ്പൊക്കശേഷം ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ സാധ്യതകൾ ഉള്ളതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ ബോധവത്ക്കരണവും തുടങ്ങി. അക്കരപ്പാടം എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-12.png)

വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്. ലക്ഷ്മി, ഡോക്ടർ ടിൻ്റു ജോസഫ്, ഡോക്ടർ മിഥുൻ. ജെ. കലൂർ, സജീവ് നെടിയത്തറ, ആശാ മധുക്കുട്ടൻ, അഭിജിത്ത് ചായപ്പള്ളി എന്നിവരും പങ്കെടുത്തു.