> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പകർച്ചവ്യാധി പ്രതിരോധം: മുൻകരുതലുകളുമായി ഉദയനാപുരം പഞ്ചായത്ത്
- URL: https://www.vaikomvartha.com/udayaapouram-panchayat-9/
- Published: 2026-08-13T08:36:08.000Z
- Updated: 2026-08-13T08:36:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളമിറങ്ങിയ വീടും പരിസരങ്ങളും അഴുക്ക് വെള്ളം കെട്ടി കിടന്ന് പകർച്ചവ്യാധികൾ പടരുന്നത് തടയാനുള്ള മുൻകരുതലുകളുമായി ഉദയനാപുരം പഞ്ചായത്ത്. കുടിവെള്ള കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിങ് പൗഡർ ഫാമിലി ഹെൽത്ത് സെൻ്ററിൽ വഴി വിതരണം തുടങ്ങി കഴിഞ്ഞു. എലിപ്പനി പ്രതിരോധ മരുന്ന് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ആശാ പ്രവർത്തകർ വഴി വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചു. 7000 വീടുകളിലും സ്ഥാപനങ്ങളിലും 16-ാം തീയതി വൈകിട്ട് 6 മണിക്ക് ഒരേ സമയം ആയൂർവ്വേദ മരുന്ന് അടങ്ങിയ അപരാജിത ചൂർണ്ണം പുകയ്ക്കും. മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും അപരാജിത ചൂർണ്ണം നൽകുന്നതിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു തുടക്കം കുറിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-4.png)

വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീന ഷാജുദ്ദീൻ, മിനി മനയ്ക്കൽ പറമ്പിൽ, സാബു മാളിയേക്കൽ, സൗമ്യാ സനീഷ്, ഷൈലജാ സതീശൻ, ഗീതാ ഷാജി, ആയുർവ്വേദ മെഡിക്കൽ ഓഫീസർ ടി.എസ്. ലക്ഷ്മി എന്നിവരും പങ്കെടുത്തു.