> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/udayaapouram-panchayat-harithakarma-sena/
- Published: 2026-07-18T13:46:57.000Z
- Updated: 2026-07-18T13:46:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു വിതരണം ചെയ്തു. 24 ഹരിതകർമ്മ സേനാംഗങ്ങളാണുള്ളത്.  
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-70.jpg)

ജനപ്രതിനിധികളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, ആജിഷാ ഉദയകുമാർ, മിനി മനയ്ക്കൽ പറമ്പിൽ, ഗീതാ ഷാജി, സി.ഡി.എസ് പ്രസിഡൻ്റ് പ്രിയ ദിലീപ്, ഹരിത കർമ്മ സേനാ കൺസോർഷ്യം സെക്രട്ടറി ഷൈലജാ സതീശൻ, അസി. സെക്രട്ടറി ഇയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.