> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓടകൾ മണ്ണ് മൂടി; റോഡുകളിൽ വെള്ളക്കെട്ട്
- URL: https://www.vaikomvartha.com/udayaapouram-panchayat/
- Published: 2026-06-30T09:18:47.000Z
- Updated: 2026-06-30T14:32:23.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ റോഡിൽ സ്ഥിരമായി വെള്ളക്കെട്ട്.'വൈക്കം - കോട്ടയം റോഡിൻ്റെയും വൈക്കം -എറണാകുളം റോഡിൻ്റെയും ഇരുവശത്തുമുള്ള ഓടകളുടെ പല ഭാഗത്തും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാൽ മഴ വെള്ളം വെള്ളം ഓടയിലൂടെ ഒഴുകി പോകാത്ത അവസ്ഥയാണ്. വല്ലകം കലുങ്ക് മുതൽ തുറുവേലിക്കുന്ന് വലിയ കലുങ്ക് വരെയുള്ള ഭാഗവും വല്ലകം കലുങ്ക് മുതൽ പള്ളിക്കലുങ്ക് വരെയുമുള്ള ഭാഗത്തും ഓട പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-39.jpg)

നാനാടം ആതുരാശ്രമം സ്കൂൾ മുതൽ തേക്കോട്ട് ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്കിന് മുൻവശം വരെയുള്ള റോഡരുകിൽ വെള്ളക്കെട്ടുമൂലം കാൽ നടയാത്ര പോലും ദുസ്സഹമാകുന്ന അവസ്ഥയാണ്. കർക്കിടകമാസ വാവുബലിയോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർ എത്തുന്ന പിതൃകുന്നം ക്ഷേത്രത്തിന് മുൻഭാഗത്തും വലിയ വെള്ളക്കെട്ടാണ് ഉള്ളത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-34.jpg)

ക്ഷേത്രത്തിൽ എത്തുന്നവർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ട് ഇതുമൂലം നേരിടേണ്ടിവരുന്നു. അടിയന്തിരമായി ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതരോട് ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ആവശ്യപ്പെട്ടു.