> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്ര ഗോപുരങ്ങൾ നന്നാക്കാൻ ഓംബുഡ്സ്മാൻ്റെ ഇടപെടൽ
- URL: https://www.vaikomvartha.com/udayaapouram-temple/
- Published: 2026-07-10T05:10:38.000Z
- Updated: 2026-07-10T05:10:38.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് അപകടാവസ്ഥയിലായ ഉദയനാപുരം ക്ഷേത്രത്തിൻ്റെ മൂന്നു ഗോപുരങ്ങൾ കൂടി അറ്റകുറ്റപ്പണി നടത്താൻ നടപടിയായി. ജീർണാവസ്ഥയിൽ അപകടകരമായ ക്ഷേത്രഗോപുരങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി മുൻ ക്ഷേത്ര ഉപദേശക സമിതി വി.ആർ. ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഓംബുഡ്സ്മാൻ്റെ ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ ക്ഷേത്രോത്സവത്തിന് മുന്നോടിയായി തെക്കേ ഗോപുരവും ഊട്ടുപുരയും അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നു. എന്നാൽ ജർണാവസ്ഥയായി ചരിഞ്ഞ് നിൽക്കുന്നതടക്കമുള്ള മറ്റു മൂന്ന് ഗോപുരങ്ങൾ നന്നാക്കാൻ ദേവസ്വം ബോർഡ് നടപടിയെടുത്തില്ല. തുടർന്ന് മുൻ ക്ഷേത്രപദേശക സമിതി ഓംബുഡ്‌മാനെ സമീപിച്ചതിനെ തുടർന്നാണ് ദേവസ്വം അറ്റകുറ്റപ്പണി നടത്താൻ തുടങ്ങിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000591424-36.jpg)

നിലവിൽ പടിഞ്ഞാറേ ഗോപുരത്തിന്റെ അറ്റകുറ്റപ്പണിയാണ് നടത്തുന്നത്. ഇതിൻ്റെ ജോലികൾ തീരുന്ന മുറക്ക് കിഴക്കേ ഗോപുരവും വടക്കേ ഗോപുരവും അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥ ഒഴിവാക്കും. ഏറെക്കാലമായി അപകടാവസ്ഥയിൽ ആയ ക്ഷേത്ര ഗോപുരങ്ങൾ നന്നാക്കണമെന്ന് ആവശ്യം അവഗണിച്ച, ദേവസ്വം ബോർഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓംബുഡ്സ്മാനെ അറിയിക്കണം എന്നാണ് നിർദ്ദേശം.