> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാർഷിക പദ്ധതി ഫണ്ട് വിനിയോഗം: ഉദയനാപുരം പഞ്ചായത്തിന് നേട്ടം
- URL: https://www.vaikomvartha.com/udayanapuram/
- Published: 2026-04-19T08:49:28.000Z
- Updated: 2026-04-19T08:49:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: 2025-26 വാർഷിക പദ്ധതിയിൽ 84.95 ശതമാനം ഫണ്ട് ചെലവഴിച്ച ഉദയനാപുരം ഗ്രാമപഞ്ചായത്തിന് ശ്രദ്ധേയമായ നേട്ടം. വൈക്കം ബ്ലോക്കിൽ ഒന്നാം സ്ഥാനവും കോട്ടയം ജില്ലയിൽ മൂന്നാം സ്ഥാനവും ഉദയനാപുരം പഞ്ചായത്തിനാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു .4.12 കോടിയാണ് പഞ്ചായത്ത് വികസന ഫണ്ട് ചെലവഴിച്ചത്. സാധാരണ 3 ഗഡുക്കളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് ഇത്തവണ 3 -ാം ഗഡു മാർച്ച് 31നകം ലഭിച്ചില്ല. അവസാനഗഡു പണത്തിനു ഉളള ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ  
നൽകിയെങ്കിലും മാറിക്കിട്ടിയില്ലെന്നും കെ.ജി. രാജു പറയുന്നു. മൂന്നാം ഗഡു പണം കിട്ടയിരുന്നെങ്കിൽ പഞ്ചായത്തിന് നൂറ് ശതമാനം നേട്ടം കൈവരിക്കാനാവുമായിരുന്നുവെന്നും കെ.ജി. രാജു അറിയിച്ചു. കൃഷി ഭവൻ, വെറ്റിനറി, ഡയറി ഫിഷറീസ്, പട്ടികജാതി/പട്ടിക വർഗ്ഗം, ഐ.സി.ഡി.എസ്സ്, വിദ്യഭ്യാസം, പൊതുമരാമത്ത്, ആയുർവ്വേദം, ഹോമിയോ, ആരോഗ്യം തുടങ്ങിയ സ്ഥാപനങ്ങൾ പദ്ധതി നിർവ്വഹണത്തിൽ ഉദയനാപുരം പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചതായാണ് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത്.