> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയാപറമ്പത്ത് ക്ഷേത്രത്തില്‍ ഉത്സവം 28 ന് തുടങ്ങും
- URL: https://www.vaikomvartha.com/udyaaprrmptt-ksseetrttil-utsvn-28-n-tuttngngun/
- Published: 2026-02-25T14:53:39.000Z
- Updated: 2026-02-25T14:53:39.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം 28 മുതല്‍ മാര്‍ച്ച് 4 വരെ ആഘോഷിക്കും. 28 ന് രാവിലെ 8.30 നാരായണീയ പാരായണം, 12.00 പ്രസാദ ഊട്ട്, വൈകിട്ട് 7.30 ഡാന്‍സ്, 8.30 തിരുവാതിരകളി, മാര്‍ച്ച് 1 ന് രാവിലെ നാരായണീയ പാരായണം, 12.00 പ്രസാദ ഊട്ട്, 7.30 ഗാനമേള നടക്കും. മാര്‍ച്ച് 2 ന് രാവിലെ 11.00 മകം തൊഴല്‍, 12.00 പ്രസാദ ഊട്ട്, 7.30 നൃത്തനൃത്യങ്ങള്‍, 8.30 താലപ്പൊലി, 9.30 മുടിയേറ്റ് തുടര്‍ന്ന് അത്താഴ ഭക്ഷണം. മാര്‍ച്ച് 3 ന് രാവിലെ 9.00 കാഴ്ചശ്രീബലി, 12.00 പ്രസാദ ഊട്ട്, വൈകിട്ട് 7.30 തിരുവാതിരകളി, ഡാന്‍സ്, 8.00 നാടന്‍ ഭജന തുടര്‍ന്ന് ദേശതാലപ്പൊലി, അത്താഴ ഭക്ഷണം, രാത്രി 10.00 വിളക്കിനെഴുന്നള്ളിപ്പ് തുടര്‍ന്ന് വലിയകാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും. മാര്‍ച്ച് 4 ന് രാവിലെ 10.30 കലശാഭിഷേകം, 12.00 പ്രസാദ ഊട്ട്, വൈകിട്ട് 6.00 വിശേഷാല്‍ ദീപാരാധന എന്നിവ നടക്കും.