> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം തൃക്കാർത്തിക മഹോത്സവം നവംബർ 16 മുതൽ
- URL: https://www.vaikomvartha.com/udynaapurn-trkkaa-ttik-mhootsvn-nvnb-16-mut/
- Published: 2026-09-11T09:01:25.000Z
- Updated: 2026-09-11T09:01:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Vaikom Featured 1

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവം നവംബർ 16 ന് കൊടികയറുന്നതോടെ തുടക്കമാവും. രാവിലെ 6.30 നും 8.30 നും ഇടയിൽ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾ, ചുറ്റുവിളക്ക് പുഷ്പാലങ്കാരം എന്നിവ വഴിപാടായി നടത്തുവാൻ താല്പര്യമുള്ളവർ സെപ്റ്റംബന് 30 ന് വൈകിട്ട് 5 ന് മുൻപ് ഉദയനാപുരം സബ് ഗ്രൂപ് ഓഫിസിൽ അപേക്ഷ നല്കേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു. പ്രസിദ്ധമായ തൃക്കാർത്തിക നവംമ്പർ 24 നാണ്. 25 ന് നടക്കുന്ന ആറാട്ടോടെയാണ് ഉൽസവം സമാപിക്കുന്നത്.