> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് തൈയ്പൂയം: കാവടി എഴുന്നള്ളിപ്പ് ഒരുക്കങ്ങള്‍ തുടങ്ങി
- URL: https://www.vaikomvartha.com/udynaapurtt-taiypuuyn-kaavtti-elllunnllllipp-orukkngngll-tuttngngi/
- Published: 2026-01-25T13:45:49.000Z
- Updated: 2026-01-25T13:45:49.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തൈയ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 1 ന് വൈകിട്ട് ഉദയനാപുരം കാവടി സമാജത്തിന്റെ കാവടികള്‍ ക്ഷേത്രത്തില്‍ അഭിഷേകം നടത്തും. വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ച് വൈകിട്ട് 3 ന് ഉദയനാപുരം മേല്‍ശാന്തി കാവടി പൂജ നടത്തും. തുടര്‍ന്ന് 4 ന് കാവടികള്‍ വൈക്കം ക്ഷേത്രത്തില്‍ പ്രദക്ഷിണം വെച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാവടികള്‍ ഉദയനാപുരം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. തൈയ്പൂയ കാവടിയുടെ ഭാഗമായി ഉദയനാപുരം ക്ഷേത്രത്തില്‍ ഗണപതിഹോമം, ഭഗവതിസേവ, ദീപാരധനയ്ക്ക് ദീപാലങ്കാരം എന്നിവ നടത്തും. രാത്രി 9 ന് ഉദയനാപുരത്തപ്പന്റെ ശ്രീകോവിലില്‍ കാവടി അഭിഷേകം നടത്തും.