> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് ഉത്സവബലി നാളെ
- URL: https://www.vaikomvartha.com/udynaapurtt-utsvbli-naalle/
- Published: 2025-11-28T08:53:53.000Z
- Updated: 2025-11-28T08:53:53.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായി ഉത്സവബലി നാളെ ആരംഭിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 11 നാണ് ചടങ്ങ്. നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവ പാർഷദന്മാർക്കും തൽ പാർഷദന്മാർക്കും ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ സമേതം ഹവിസ് ബലി അർപ്പിക്കുന്ന ചടങ്ങിൽ മൂലബിംബമാണ് എഴുന്നള്ളിക്കുന്നത്. ഉപവാസത്തോടെ ഉത്സവബലി ദർശിക്കുന്നത് ശ്രേയസ്കരമാണന്നാണ് വിശ്വാസം. എഴാം ഉത്സവദിനമായ 2 നും ഉത്സവബലിയുണ്ട്. 

ഉദയനാപുരം ക്ഷേത്രത്തിൽ നാളെ 

രാവിലെ 5 മുതൽ പാരായണം, 8 ന് ശ്രീബലി, 9 ന് പാരായണം, 10 ന് വേദ മന്ത്രാർച്ചന, 10.30 ന് ഭക്തി ഗാനസുധ, 11 ന് ഉൽസവബലി ദർശനം, 12 ന് പ്രസാദ ഊട്ട്, 1.30 ന് തിരുവാതിര, 2 ന് സംഗീത കച്ചേരി, 3 ന് തിരുവാതിര, 3.30 ന് നാമസങ്കീർത്തനം, 4 ന് ഭജൻസ്, 7 ന് നൃത്ത നൃത്യങ്ങൾ, 8 ന് അത്താഴം, 9 ന് വിളക്ക്, തിരുവനന്തപുരം പാർത്ഥസാരഥിയുടെ ബാലെ - 'പഴനി ആണ്ടവൻ'