> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉല്ലല ലിറ്റില്‍ ഫ്ലവർ ദേവാലത്തില്‍ തിരുനാളിന് കൊടിയേറി
- URL: https://www.vaikomvartha.com/ulll-lirrrril-phlv-deevaalttil-tirunaallin-kottiyeerri/
- Published: 2026-01-18T10:23:28.000Z
- Updated: 2026-01-18T10:23:28.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉല്ലല ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. വികാരി ഫാദര്‍ വിന്‍സെന്റ് പറമ്പത്തറ തിരുനാളിന് കൊടിയേറ്റി. വാദ്യമേളങ്ങളും പൊന്‍ - വെള്ളിക്കുരിശുകളും, മുത്തുകുടകളും ചടങ്ങിന് ഭക്തി പകര്‍ന്നു. പ്രസുദേന്തിമാരായ സി.ജെ. ജോസഫ്, സി.ജെ. ജോര്‍ജ്ജ്, ബേബി ജോര്‍ജ്ജ്, സി.ജെ. ബേബി, ലിസി ബേബി ട്രസ്റ്റിമാരായ സേവ്യര്‍ കുറിച്ചിത്തറ, ബ്രിജേഷ് പനത്തറ, വൈസ് ചെയര്‍മാന്‍ സേവ്യര്‍ കെണ്ടത്തിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 9.30 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാദര്‍ ജോസ് പാറപ്പുറം മുഖ്യ കാര്‍മ്മികനാകും. വൈകിട്ട് 5.00 ന് തിരുനാള്‍ പാട്ടു കുര്‍ബാന നടക്കും. ഫാദര്‍ ജോയ് പ്ലാക്കന്‍, ഫാദര്‍ എബ്രഹാം ഓലിയപ്പുറത്ത്, പള്ളി വികാരി വിന്‍സന്റ് പറമ്പത്തറ എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും. തുടര്‍ന്ന് കുര്‍ബാനയ്ക്കു ശേഷം തിരുനാള്‍ പ്രദക്ഷിണം മാരാംവീട് കപ്പേളയിലേയ്ക്ക് പുറപ്പെടും.