> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ ഉത്സവം 18 ന് കൊടിയേറും
- URL: https://www.vaikomvartha.com/ulll-putiykaav-deeviiksseetrttil-utsvn-18-n-kottiyeerrun/
- Published: 2026-02-06T16:29:10.000Z
- Updated: 2026-02-06T17:10:15.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് 18 ന് കൊടിയേറും. രാവിലെ 8 ന് ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറും. കൊടിയേറ്റ് സമയത്ത് ചുറ്റ് വിളക്ക് തെളിയിക്കും. കൊടിയേറ്റിനുശേഷം ശ്രീഭൂതബലി, ശ്രീബലി എഴുന്നള്ളിപ്പ്, ബിംബ ശുദ്ധി, കലശാഭിഷേകം, കലശപൂജ എന്നിവ നടക്കും. വൈകിട്ട് 6 ന് ചുറ്റു വിളക്ക്, നിറമാല, നൃത്തമഞ്ജരി, രാത്രി 8 ന് അത്താഴം ഊട്ട്, വിളക്കിന് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഷ്ട്ദ്രവ്യ ഗണപതിഹോമം, ശ്രീബലി എഴുന്നള്ളിപ്പ്, കലശപൂജ, ഭജനാവലി, ചുറ്റുവിളക്ക്, ഭക്തിഗാനമേള, മലബാര്‍ തെയ്യം, രക്ഷസിന്റെ നടയില്‍ ദീപാരാധന, നാടകം, ഉത്സവബലി ദര്‍ശനം, മഹാപ്രസാദം ഊട്ട്, നൃത്തസന്ധ്യ, വിളക്കിന് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച, വലിയവിളക്ക്, എതിരേല്‍പ്പ്, കുംഭ ഭരണി ദര്‍ശനം, ആറാട്ട് എഴുന്നള്ളിപ്പ്, പാണ്ടി മേളം, ആറാട്ടിന് വരവേല്‍പ്പ് എന്നിവ നടക്കും.