> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉള്ളാട മഹാജനസഭ സംസ്ഥാന പ്രസിഡന്റിനെയും ഒപ്പമുണ്ടായിരുന്ന കുട്ടിയേയും മര്‍ദ്ദിച്ചതായി പരാതി
- URL: https://www.vaikomvartha.com/ullllaatt-mhaajnsbh-snsthaan-prsiddnrrineyun-oppmunnttaayirunn-kuttttiyeeyun-mrddicctaayi-praati/
- Published: 2026-02-17T12:19:46.000Z
- Updated: 2026-02-17T12:19:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: വൈക്കത്ത് ഉള്ളാട മഹാജനസഭ സംസ്ഥാന പ്രസിഡന്റിനെയും ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളിൽ ഒരാളെയും മര്‍ദ്ദിച്ചതായി പരാതി. 

0:00 

/2:01 

1× 

ടി.വി.പുരം പഞ്ചായത്തിലെ ചെമ്മനത്തുകര ഐ.എച്ച്.ഡി.പി. നഗറിലെ പട്ടയ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള അതിര്‍ത്തി തർക്കത്തിൽ ഇടപെട്ട ഉള്ളാട മഹാജനസഭ സംസ്ഥാന പ്രസിഡന്റ് മുത്തേടത്തുകാവ് തിരിത്തല്ലി ആര്‍. ഷാജിയെ മര്‍ദ്ദിച്ചതായി ആണ് പരാതി. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഐ.എച്ച്.ഡി.പി. നഗറിന് സമീപമാണ് സംഭവം. കുട്ടികളുമായി ബൈക്കിൽ പോകുന്നതിനിടെ ആക്രമിച്ചതെന്നാണ് ഷാജി പറയുന്നത്. ആലപ്പുഴ, പാലക്കാട് സ്വദേശികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മര്‍ദ്ദിച്ചതെന്ന് ഷാജി വൈക്കം പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മകളുടെ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയ്ക്കും പരിക്കേറ്റതായി ഷാജി പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷാജി, വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എതിര്‍കക്ഷികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.