> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉമ്മൻ ചാണ്ടിയുടെ സമൃതി മണ്ഡപത്തിൽ നിന്ന് കെ. ബിനിമോൻ്റെ പ്രചരണത്തിന് തുടക്കമായി
- URL: https://www.vaikomvartha.com/umm-caannttiyutte-smrti-mnnddptti-ninn-ke-bini-moo-rre-prcrnnttin-tuttkkmaayi/
- Published: 2026-03-18T12:55:46.000Z
- Updated: 2026-03-18T13:22:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  
ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് കെ. ബിനിമോൻ ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിലെത്തിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മൻ എം.എൽ.എയും കല്ലറയിലെത്തിയിരുന്നു. വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി.ഉണ്ണി, എം.കെ.ഷിബു എന്നിവരുടെ നേതൃത്വത്തിൽ വൈക്കത്തെ യു.ഡി.എഫ് നേതാക്കളും ബിനിമോനൊപ്പമുണ്ടായിരുന്നു.