> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തില്‍ മേടഭരണി ഉത്സവം നാളെ തുടങ്ങും
- URL: https://www.vaikomvartha.com/uthsavam-nale-thudangum/
- Published: 2026-04-16T14:12:35.000Z
- Updated: 2026-04-16T14:12:35.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ക്ഷേത്രത്തില്‍ സര്‍പ്പങ്ങള്‍ക്ക് കളംവരച്ച് പാട്ടും മേടഭരണി ഉത്സവവും 17,18,19 തീയതികളില്‍ നടത്തും.  
17ന് രാവിലെ 11ന് ഭസ്മക്കളം, വൈകിട്ട് 4ന് പൊടിക്കളം, രാത്രി 10ന് കൂട്ടക്കളം, രാത്രി 1ന് പൊങ്ങും നൂറും നടക്കും. 2-ാം ദിവസം രാവിലെ അഭിഷേകം, ഉഷപൂജ, വൈകിട്ട് 5:30ന് നടതുറക്കലും വിവിധ ചടങ്ങുകളും നടക്കും. 19ന് മേടഭരണി മഹോത്സവം ആഘോഷിക്കും. രാവിലെ അഭിഷേകം, ഗണപതിഹോമം, 8:30ന് പൂമൂടല്‍, 9ന് പൊങ്കാല എന്നിവ നടക്കും. 12:30ന് നടക്കുന്ന അന്നദാനത്തിന്റെ ദീപപ്രകാശനം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ നിര്‍വഹിക്കും. വൈകിട്ട് 5ന് താലപ്പൊലി, രാത്രി 9ന് വില്‍പ്പാട്ട് എന്നിവയും നടക്കും.