> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആറാട്ടുകുളങ്ങര പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി; കൊടിയേറ്റ് മെയ് 14-ന്
- URL: https://www.vaikomvartha.com/uthsavam-vaikom-temple/
- Published: 2026-03-30T06:02:10.000Z
- Updated: 2026-03-30T06:07:55.000Z
- Description: ആർ. സുരേഷ്ബാബു
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം**:** ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. ഉത്സവത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി കൊടിമരച്ചുവട്ടിൽ ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മെയ് 14-ന് വൈകിട്ട് 7-ന് ശേഷമാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധങ്ങളായ പൂജകളും കലാപരിപാടികളും അരങ്ങേറും. മെയ് 19-ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് സമാപനമാകും. ഉത്സവ നടത്തിപ്പിനായുള്ള നിധി സമാഹരണം കാരുവള്ളിൽ രാജമ്മ തങ്കപ്പൻ, ടി. ശിവപ്രസാദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങുകളിൽ ക്ഷേത്രം പ്രസിഡന്റ് ബി. ജയകുമാർ, സെക്രട്ടറി രാജേന്ദ്ര ദേവ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കുന്നത്ത്, ജോയിന്റ് സെക്രട്ടറി ഇ.കെ. പ്രതാപൻ, ജയകുമാർ കൗസ്തഭം, ടി.വി. മോഹനൻ നായർ, രാധാകൃഷ്ണൻ, ടി.കെ. രാജേന്ദ്രൻ, അനിൽ കാർത്തിക, കെ.ഡി. സന്തോഷ്, കെ.ജി. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.