> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉത്സവബലി ഭക്തി സാന്ദ്രം
- URL: https://www.vaikomvartha.com/utsvbli-bhkti-saandrn/
- Published: 2026-01-18T12:33:19.000Z
- Updated: 2026-01-18T12:33:19.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവബലി ഭക്തി സാന്ദ്രമായി. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി,പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉൽസവ ബലി ദർശനം നടത്തുവാൻ നിരവധി ഭക്തരും എത്തിയിരുന്നു. 20ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും .തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വൈകിട്ട് 5 നാണ് ആറാട്ടെഴുന്നള്ളിപ്പ്. അലങ്കരിച്ച രഥത്തിലാണ് ഭഗവാന്റെ ആറാട്ടെഴുന്നള്ളിപ്പ്. വിവിധ വാദ്യമേളങ്ങളോടെ അകമ്പടിയോടെ പുറപ്പെടുന്ന ആറാട്ടെഴുന്നള്ളിപ്പിന് വൃതമെടുത്ത ഭക്തരാണ് രഥം നിയന്ത്രിക്കുന്നത്. രാത്രി 8 ന് ആറാട്ടു വരവിന് വൈക്കം ജയന്റെ പഞ്ചാരിമേളവും താലപ്പൊലിയും അകമ്പടിയാകും. നാളെ വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, രഥമെഴുന്നള്ളിപ്പ്, തിരുവാർപ്പ് ഗണേശിന്റെ നാദസ്വരം 6.30 ന് വൈക്കം സത്യസായി സമിതിയുടെ ഭജൻസ്. 20 ന് രാവിലെ 8ന് ഉപദേവതമാർക്ക് കലശം 11.30 ന് തിരു വോണ സദ്യ വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ്, പഞ്ചാരിമേളം വിളക്ക്, വലിയ കാണിക്ക.