> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
- URL: https://www.vaikomvartha.com/v-p-s-lakeshore/
- Published: 2026-10-10T15:26:59.000Z
- Updated: 2026-10-10T15:26:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എത്തുന്നവർ ആരും ഒറ്റക്കല്ല, ഈ ആശുപത്രിയൊന്നാകെ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പകർന്നുനൽകാനുള്ളത്. എല്ലാവരുടെയും മാനസികാരോഗ്യം തങ്ങൾക്ക് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.  
സി.ഇ.ഒ ജയേഷ് വി. നായർ അദ്ധ്യക്ഷത വഹിച്ചു. പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലും പ്രയാസങ്ങളനുഭവിക്കുന്ന മനസ്സുകളുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അത് തുറന്നുപറയാനുള്ള അവസരം നൽകുകയും അത് കേൾക്കാനുള്ള ക്ഷമ കാണിക്കുകയും ചെയ്യണമെന്നതാണ് പ്രധാനമെന്ന് സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. പി.ജെ. സേവ്യർ പറഞ്ഞു. മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ്, ജെ.എ. അജിമോൻ, സിജി പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സൈക്യാട്രി സോഷ്യൽ വർക്കർ സച്ചിൻ ജോസ് സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് നന്ദിയും പറഞ്ഞു.