> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം
- URL: https://www.vaikomvartha.com/va/
- Published: 2026-08-04T06:58:04.000Z
- Updated: 2026-08-04T11:45:08.000Z
- Description: അഡ്വക്കേറ്റ് വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. സത്യാഗ്രഹം സ്മാര ഹാളിൽ നടന്ന ചടങ്ങ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അഡ്വക്കേറ്റ് വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. സത്യാഗ്രഹം സ്മാര ഹാളിൽ നടന്ന ചടങ്ങ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട കാലത്ത് പ്രവർത്തകർക്ക് ഊർജവും ആവേശവും പകർന്ന നേതാവായിരുന്നു സത്യൻ വക്കീലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എം.എൽ.എ, കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, പി.വി. പ്രസാദ്, എം.വി. മനോജ്, ഇടവട്ടം ജയകുമാർ, സന്തോഷ് ചക്കനാടൻ, എം.ടി. അനിൽകുമാർ, അഡ്വ. ശ്രീകാന്ത് സോമൻ, വിഷ്ണു സത്യൻ, ബി. അനിൽകുമാർ, കെ.കെ. മോഹനൻ, എ. സനീഷ് കുമാർ, ജയ് ജോൺ, പി.പി. സിബിച്ചൻ, വിജയമ്മ ബാബു, എം.കെ. ശ്രീരാമചന്ദ്രൻ, ലീല അക്കരപ്പാടം, വി. സമ്പത്ത് കുമാർ, പി.ടി. സുഭാഷ്, സോണി സണ്ണി, കെ.ജെ. സണ്ണി, വി.പോപ്പി, പി.ഡി.ജോർജ്ജ്, മോഹൻ കെ.തോട്ടുപുറം, സണ്ണി പോട്ടയിൽ, വി.സി. ജോഷി, ടി. അനിൽകുമാർ, കെ. ഷഢാനനൻ നായർ, കുര്യാക്കോസ് തോട്ടത്തിൽ, സൗദാമിനി അഭിലാഷ്, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. രാവിലെ നഗരസഭക്കു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉച്ചക്ക് ജീവനിലയത്തിൽ ഭക്ഷണ വിതരണവും നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-16.jpg)

വൈക്കത്തെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും ആയിരുന്ന വി.വി. സത്യന്റെ അനുസ്മരണ ചടങ്ങുകൾ വൈക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000645933.jpg)

ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവറ്റ് ബസ്റ്റാൻഡിൽ സത്യൻ സ്മൃതി കുടീരത്തിലാണ് അനുസ്മരണ ചടങ്ങ് നടന്നത്. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-11.jpg)

അബ്ദുൽസലാം റാവുത്തർ, പി.ടി സുഭാഷ്, എം.ടി അനികുമാർ, കെ.പി ശിവജി, അംബിക രാജേന്ദ്രൻ, കെ.എം രാജപ്പൻ, ഇടവട്ടം ജയകുമാർ, കെ.എൻ മാധുരി, പി.കെ വിജിമോൾ, എ. ഷാനവാസ്, സന്തോഷ് ചെക്കനാടൻ, കെ.എൻ ദേവരാജൻ എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000645946-1.jpg)

കോൺഗ്രസ് നേതാവായിരുന്ന അഡ്വ. വി.വി.സത്യൻ്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു