> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാർഷിക പദ്ധതി ആസൂത്രണത്തിന് ബാലയും
- URL: https://www.vaikomvartha.com/vaa-ssik-pddhti-aasuutrnnttin-baalyun/
- Published: 2026-01-18T10:17:53.000Z
- Updated: 2026-01-18T10:17:53.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിൻ്റെ 2026-27ലെ വാർഷിക പദ്ധതി ആസൂത്രണത്തിനായി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളിൽ നിന്നും ആശയശേഖരണം നടത്തുന്നതിൻ്റെ ഭാഗമായി സിനിമാ താരം ബാലയുടെ നേരേകടവിലുള്ള വീട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അജിതാ മധു, വ്യവസായ സംരംഭകൻ അജിത്ത് ഉണ്ണി എന്നിവർ സന്ദർശനം നടത്തി.ആധുനിക കാലത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന വിവിധ ആശയങ്ങൾ ബാല അവതരിപ്പിച്ചതായി കെ.ജി. രാജു പറഞ്ഞു.