> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൊടിയേറി
- URL: https://www.vaikomvartha.com/vaallleekaatt-shriinaaraaynn-subrhmnny-ksseetrttil-kottiyeerri/
- Published: 2026-02-01T14:08:19.000Z
- Updated: 2026-02-01T14:08:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എൻ.ഡി.പി യോഗം 642-ാം നമ്പര്‍ കുലശേഖരമംഗലം ശാഖയുടെ കീഴിലുള്ള വാഴേകാട് ശ്രീനാരായണ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച രാവിലെ തന്ത്രി എ.കെ. മുരളീധരന്‍ കൊടിയേറ്റി. ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തി സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ ഭക്തര്‍ വഴിപാടായി ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. കൊടിയേറ്റിനു ശേഷം ഉച്ചയ്ക്ക് മഹാപ്രസാദം ഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് ഭാസ്‌ക്കരന്‍ അയ്യംകുളത്തുതറ, വൈസ് പ്രസിഡന്റ് രാജന്‍ വെങ്ങാലിത്തറ, സെക്രട്ടറി ഗോപേഷ് ആക്കയില്‍, യൂണിയന്‍ കമ്മറ്റിയംഗം മോഹനന്‍ ധന്യാഭവനം, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ രഞ്ജിത്, രഞ്ജിനി ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുജിത് സുരേന്ദ്രന്‍, സെക്രട്ടറി അജിത് നികര്‍ത്തില്‍, വനിതാസംഘം പ്രസിഡന്റ് തുഷാര ജയ്‌മോന്‍, സെക്രട്ടറി കോമള കടയാറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ താലപ്പൊലി, ശ്രീബലി, തളിച്ചുകൊടുക്കല്‍, പ്രസാദം ഊട്ട്, താലപ്പൊലി, കാവടിഘോഷയാത്ര, അത്താഴം ഊട്ട്, നാടന്‍പാട്ട്, സര്‍വ്വൈശ്വര്യ പൂജ, കൈകൊട്ടികളി, പുല്ലാങ്കുഴല്‍ നാദതരംഗിണി, പള്ളിവേട്ട, പാല്‍ക്കാവടി, നവീന കൈകൊട്ടികളി, പള്ളിവേട്ട, ആറാട്ട് മഹോത്സവം, നവകലശപൂജ, പകല്‍പ്പൂരം, വലിയകാണിക്ക, ഫ്യൂഷന്‍, ആറാട്ടിനു പുറപ്പാട് എന്നിവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.