> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാട്ടര്‍ ഫില്‍റ്റര്‍ യൂണിറ്റ് നല്‍കി
- URL: https://www.vaikomvartha.com/vaattttr-philrrrrr-yuunnirrrr-nlki/
- Published: 2026-02-22T13:26:30.000Z
- Updated: 2026-02-22T13:26:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് വൈക്കം ലയണ്‍സ് ക്ലബ്ബ് വാട്ടര്‍ ഫില്‍റ്ററിന്റെ യൂണിറ്റ് നല്‍കി. ലയണ്‍സ് ക്ലബ്ബിന്റെ വാട്ടര്‍ ഫില്‍റ്ററേഷന്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ചതാണ് ഈ യൂണിറ്റ്. നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത് കുമാര്‍, പ്രിന്‍സിപ്പല്‍ കെ. ശശികല, ക്ലബ്ബ് സെക്രട്ടറി പി. എന്‍. രാധാകൃഷ്ണന്‍, റീജിയണല്‍ ചെയര്‍മാന്‍ മാത്യു കെ. ജോസഫ്, ബൈജു മാണി, സുജിത് മോഹന്‍, വി.എസ്. ഗ്രേഷ്മ എന്നിവര്‍ പ്രസംഗിച്ചു.