> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വായനദിനത്തിൽ സർഗ്ഗാത്മകതയുടെ കാൻവാസ് തീർത്ത് സെന്റ് മൈക്കിൾസ്
- URL: https://www.vaikomvartha.com/vaaynadinam/
- Published: 2026-06-19T23:37:00.000Z
- Updated: 2026-06-20T05:19:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെച്ചൂർ: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, വായനയുടെ പ്രാധാന്യം വിളിച്ചോതുക, സാഹിത്യത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ വലിയ ക്യാൻവാസ് ഒരുക്കി കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വായനാദിനാചരണം വേറിട്ടതാക്കി. മഹദ് വചനങ്ങൾ, കഥ, കവിത, ചിന്താശകലങ്ങൾ എന്നിവ മാത്രമല്ല കുട്ടികളുടെയും അധ്യാപകരുടെയും സ്വന്തമായ സാഹിത്യസൃഷ്ടികളും ഒത്തുചേർന്നത് വായനയുടെയും എഴുത്തിന്റെയും പുതിയ അനുഭവമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-28.jpg)

സ്കൂൾ മാനേജർ ഫാ. ജോഷി കളപ്പറമ്പത്ത് വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. അസി. മാനേജർ ജിബിൻ ഷാജി, വൈസ് പ്രിൻസിപ്പൽ ഷൈജ. എം. ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് ജീന, അധ്യാപക, അനധ്യാപകർ എന്നിവർ സന്നിഹിത.രായിരുന്നു. രണ്ടാഴ്ച്ചക്കാലം നീളുന്ന വിവിധങ്ങളായ വായന പരിപോഷണ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ ലക്ഷ്യമിടുന്നത്.