> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വാഗമണിലെ അനധികൃത കൈയ്യേറ്റം: നിവേദനം നൽകി കർഷക കോൺഗ്രസ്
- URL: https://www.vaikomvartha.com/vagamon-idukki-news/
- Published: 2026-07-29T13:42:37.000Z
- Updated: 2026-07-29T13:42:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Idukki

ഇടുക്കി: ജില്ലയിലെ വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലേ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് നേതാക്കൾ റവന്യൂ മന്ത്രി അനിൽ കുമാറിനും, ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥിനും നിവേദനം നൽകി. വാഗമണ്ണിൽ കഴിഞ്ഞ 10 വർഷമായി അനധികൃത കൈയ്യേറ്റങ്ങൾ അധികൃതരുടെ ഒത്താശയോടെയാണ് നടന്നിട്ടുള്ളത് എന്നും ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ വാഗമൺ ഏരിയായിലുള്ള പ്രവർത്തനങ്ങൾ സംശായസ്‌പദമാണന്നും അവർ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-85.jpg)

അനുദിനം വൻ ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്ന വാഗമണ്ണിലെ അനധികൃത കൈയേറ്റങ്ങൾ മുൻകാല പ്രാബല്യത്തോടെ കണ്ടെത്തി തിരിച്ച് പിടിച്ച് റവന്യൂ ഭൂമിയായി തിട്ടപെടുത്തി ബോർഡുകൾ സ്ഥാപിച്ച് സംരക്ഷിക്കുന്നതിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു.  
കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ബഷീർ, കർഷക കോൺഗ്രസ്സ് ജില്ല പ്രസിഡൻറ് ടോമി പാലയ്ക്കൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.