> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: അപേക്ഷകൾ ഒക്ടോബർ 5-നകം നൽകണം
- URL: https://www.vaikomvartha.com/vaikathashtami-2/
- Published: 2026-09-11T13:31:38.000Z
- Updated: 2026-09-11T13:31:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നവംബർ 20 ന് കൊടിയേറി ഡിസംബർ 2 ന് ആറാട്ടോടു കൂടി സമാപിക്കുന്ന വൈക്കത്തഷ്ടമി തിരുവുത്സവത്തിന് ക്ഷേത്രകലാ പരിപാടികൾ, എഴുന്നള്ളിപ്പ് ആനകൾ, പുഷ്പാലങ്കാരം എന്നിവ വഴിപാടായി നടത്താനാഗ്രഹിക്കുന്നവർ ഒക്ടോബർ 5 ന് വൈകിട്ട് അഞ്ചു മണിക്കു മുൻപായി അപേക്ഷ നൽകണം. വൈക്കം ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ അപേക്ഷയിൽ അന്തിമ തീരുമാനം വൈക്കം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസിൻ്റേതായിരിക്കുമെന്ന് വൈക്കം ക്ഷേത്ര അഡ്മിനിട്രേറ്റീവ് ഓഫിസർ അറിയിച്ചു.