> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവനന്തപുരത്ത് വൈക്കത്തഷ്ടമിയുടെ അവലോകന യോഗം നടന്നു
- URL: https://www.vaikomvartha.com/vaikathashtami-news-2/
- Published: 2026-10-13T15:05:33.000Z
- Updated: 2026-10-13T15:05:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തഷ്ടമിയുടെ അവലോകന യോഗം ദേവസം മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് കോംപ്ലക്സിൽ നടന്നു. യോഗത്തിൽ കെ. ബിനിമോൻ. എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഐ.എ.എസ്, ദേവസ്വം സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്, കോട്ടയം ജില്ലാ പൊലീസ് ചീഫ് സാബു മാത്യു ഐ.പി.എസ്, വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ, പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ആർ.ടി.ഒ ഡി. ജയരാജ്, ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിനു ബേബി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ മിനി കെ.വി, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഇന്ദു കുമാരി എന്നിവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-35.jpg)