> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി ഉത്സവം: തർക്കങ്ങൾക്ക് വിരാമമായി; 11 അംഗ സമിതി രൂപീകരിച്ചു
- URL: https://www.vaikomvartha.com/vaikathashtami-news/
- Published: 2026-10-09T12:44:43.000Z
- Updated: 2026-10-09T12:44:43.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: തർക്കത്തിനും വിവാദത്തിനും വിരാമമിട്ട് നഗരസഭയിൽ അഷ്ടമി ഉൽസവ കമ്മറ്റിയായി. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് പതിനൊന്ന് അംഗ കമ്മറ്റിയാകും വൈക്കം നഗരസഭയുടെ വൈക്കത്തഷ്ടമി ഉൽസവത്തിൻ്റെ മുന്നൊരുക്കങ്ങൾ നടത്തന്നത്. ജംബോ കമ്മറ്റി വേണ്ടെന്നും ഒൻമ്പത് അംഗ കമ്മറ്റി മതിയെന്നു മായിരുന്നു ഭരണകക്ഷിയായ യു.ഡി.എഫിൻ്റെ തീരുമാനം. എന്നാൽ കൂടുതൽ പ്രതിപക്ഷ അംഗങ്ങൾക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. സി.പി.ഐയും, ബി.ജെ.പിയും കമ്മറ്റിയുടെ കൺവീനർ സ്ഥാനം പ്രതിപക്ഷത്തിന് കൂടിനൽകണമെന്ന ആവശ്യവും ഉന്നയിച്ചതോടെ തർക്കവും ചെർമാനുമായി കൗൺസിലിന് പുറത്ത് പിടിവലിയും ഉണ്ടായത് വിവാദമായിരുന്നു. 

കമ്മറ്റി രൂപീകരണ അജഡ മാറ്റിയതോടെ പ്രതിപക്ഷ തർക്കത്തെ തുടർന്ന് കൗൺസിൽ യോഗം പിരിച്ച് വിട്ടതോടെയാണ് പ്രതിപക്ഷം ചെയർമാനെ കണ്ട് ചർച്ചക്കെത്തിയപ്പോൾ സി.പി.ഐയിലെ അംഗവുമായി പിടിവലി ഉണ്ടായത്. കഴിഞ്ഞദിവസം നടന്ന ചർച്ചയിലാണ് പ്രതിപക്ഷത്തെ സി.പി.ഐ ലേയും സി.പി.എമ്മിലേയും രണ്ട് അംഗങ്ങളേയും ബി.ജെ.പിയിലെ ഒരംഗത്തേയും ഉൾപ്പെടുത്തി പതിനൊന്ന് അംഗ കമ്മറ്റിക്ക് തീരുമാനമായത്.  
ചെയർമാൻ അബ്ദുൾസലാം റാവുത്തറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഷ്ടമി കമ്മറ്റി കൺവീനറായി ഇടവട്ടം ജയകുമാറിനെ തിരഞ്ഞെടുത്തു. നഗരത്തിലെ ഓടകൾ വൃത്തിയാക്കാനും ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കാനും നഗരം മാലിന്യമുക്തമാക്കാനും ആദ്യ യോഗത്തിൽ തീരുമാനമായി. വഴിയോര താൽക്കാലിക കടകൾക്കായുള്ള ലേലം 16 ന് നടത്തും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000747195.jpg)

വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചു. കടകൾ അടക്കം പരിശോധന നടത്താനും അളവു തൂക്കങ്ങളടക്കം പരിശോധിച്ച്നടപടിയെടുക്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചു ബി. രാജശേഖരൻ, ഡി. രഞ്ജിത് കുമാർ, പി.ടി. രാജേഷ്, ആർ. അനീഷ്, വി.അനൂപ്, സുശീല ബി, മാധുരി കെ.എൻ, അനിൽ കുമാർ എം.ആർ, രതിമോൾ മഹേശൻ, നഗരസഭ സെക്രട്ടറി രഞ്ജിത് ആർ. നായർ, സൂപ്രണ്ട് പ്രശാന്ത് എന്നിവരും പങ്കെടുത്ത യോഗത്തിലാണ് ഉത്സവത്തിന്റെ മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ നടത്താൻ തീരുമാനമെടുത്തത്.