> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി മുഹൂർത്തച്ചാർത്ത്
- URL: https://www.vaikomvartha.com/vaikathashtami/
- Published: 2026-08-22T13:31:53.000Z
- Updated: 2026-08-22T16:43:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Vaikom Featured 1

വൈക്കം: ഈ വർഷത്തെ വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളുടെ മുഹൂർത്തചാർത്തായി.  
പുള്ളി സന്ധ്യവേല കോപ്പുതുക്കൽ ഒക്ടോബർ 14 ന് രാവിലെ 8.45 നും 10.45 നും ഇടയിൽ നടക്കും. പുള്ളിസന്ധ്യവേല ഒക്ടോബർ 17 ന് തുടങ്ങും. തുടർന്ന് ഒക്ടോബർ 19 നും 21, 23 തീയതികളിൽ നടക്കും. മുഖ സന്ധ്യവേല കോപ്പുതുക്കൽ ഒക്ടോബർ 24 ന് രാവിലെ 8 മണിക്കും പത്തിനും ഇടയിൽ നടക്കും. മുഖ സന്ധ്യവേല ഒക്ടോബർ 25 ന് തുടങ്ങി 26,27,28 തീയതികളിലാണ് നടക്കുന്നത്. അഷ്ടമി കോപ്പുതുക്കൽ നവംബർ 18 ന് രാവിലെ 8.30 നും 10.30 മദ്ധ്യേയാണ്. വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് അറിയിപ്പ് നവംബർ 19 നാണ്. നവംബർ 20 നാണ് അഷ്ടമി കൊടിയേറ്റ്. രാവിലെ 6.30 നും 8.15 ഇടക്കുള്ള മുഹൂർത്തത്തിലാണ് വൈക്കത്തഷ്ടമി തൃക്കൊടിയേറ്റ്. ഡിസംബർ ഒന്നിനാണ് വൈക്കത്തഷ്ടമി. ഡിസംബർ രണ്ടിന് ആറാട്ടോടുകൂടി സമാപനം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-11.jpg)

**ഉദയനാപുരം ക്ഷേത്രം**

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കോപ്പുതുക്കൽ നവംബർ 15 ന് രാവിലെ 8.45 നും 10.30 മദ്ധ്യേ. ഉദയനാപുരത്തെ തൃക്കൊടിയേറ്ററിയിപ്പ് നവംബർ 15നാണ് നടക്കുന്നത്. തൃക്കൊടിയേറ്റ് നവംബർ 16 ന് രാവിലെ 6.30 നും 8.30നും മദ്ധ്യേയാണ്. ഉദയനാപുരം തൃകാർത്തിക നവംബർ 24 നാണ്. ആറാട്ട് 25 നാണ് നടക്കുന്നത്.