> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ
- URL: https://www.vaikomvartha.com/vaikathu-jalanirappu-kurayunnu-2/
- Published: 2026-08-08T05:25:16.000Z
- Updated: 2026-08-10T07:39:44.000Z
- Description: വൈക്കം: വൈക്കത്ത് വെള്ളമൊഴിയുന്നു. വരവ് വെള്ളം പുഴകവിഞ്ഞൊഴുകി വെള്ളം കയറിയ പ്രദേശങ്ങളിൽ ആശ്വസമേകി ജലനിരപ്പ് താഴുകയാണ്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കത്ത് വെള്ളമൊഴിയുന്നു. വരവ് വെള്ളം പുഴകവിഞ്ഞൊഴുകി വെള്ളം കയറിയ പ്രദേശങ്ങളിൽ ആശ്വസമേകി ജലനിരപ്പ് താഴുകയാണ്. പലയിടങ്ങളിലും വെള്ളമിറങ്ങി തുടങ്ങിയതും തുടർച്ചയായ മഴക്ക് മാറ്റം വന്നതുമാണ് നിലവിൽ ആശ്വാസമാകുന്നത്. എന്നാൽ മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നതെന്നതും ആശങ്കയാകുന്നുണ്ട്. ഉദയനാപുരം, വൈക്ക പ്രയാർ, പടിഞ്ഞാറെക്കര, തലയോലപ്പറമ്പ്, കോരിക്കൽ, പഴംമ്പെട്ടി, വടയാർ, മറവന്തുരുത്ത്, പാലാം കടവ്, ഏനാദി, വെള്ളൂർ, ചെമ്പ്, ടി.വി പുരം, വെച്ചൂർ, കല്ലറ പഞ്ചായത്തുകളിലും നഗരസഭയിലേയും താഴ്ന്ന പ്രദേശങ്ങളിലുമാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചതിൽ പ്രധാന സ്ഥലങ്ങൾ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-25.jpg)

നീരൊഴിക്കിന് തടസമായ കരിയാർ സ്പിൽ വേയിലേയും തുണ്ണീർമുക്കം ബണ്ടിലേയും വൻപുൽക്കെട്ടുകൾ നീക്കാൻ നടപടി തുടങ്ങിയതും വെള്ളം കുറയാൻ കരണമാകുന്നുണ്ട്. എന്നാൽ വീടുകളിലെ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ആയിരക്കണക്കിന് വീടുകൾ വെള്ളക്കെട്ടിൽ തുടരുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000650890-2.jpg)

ദുരിതാശ്വാസ ക്യാമ്പുകളിൽ സ്ഥാപനങ്ങളുടേയു സംഘടനകളുടേയും സഹായങ്ങൾ എത്തുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും റവന്യൂ ഉദ്യോഗസ്ഥരുടെയും പ്രശംസാപരമായ ഇടപെടലുകൾ ഉണ്ടാകുന്നത് ഏറെ ആശ്വാസമാണ് ക്യാമ്പുളിൽ കഴിയുന്നവർക്ക് നൽകുന്നത്.