> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം 24 ന്
- URL: https://www.vaikomvartha.com/vaikkn-arbn-shkrnn-baangkinrre-silvr-juubili-aaghoossn-24-n/
- Published: 2026-01-20T14:00:13.000Z
- Updated: 2026-01-20T14:00:12.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും, നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും, ചികിത്സാ പഠന സഹായ വിതരണവും 24 നടക്കും. സില്‍വര്‍ ജൂബിലി സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.സി. വിനോദ് നിര്‍വ്വഹിക്കും. ചികിത്സാ സഹായവിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.ആര്‍. മിനിയും പഠന സഹായവിതരണം സി.എസ്. പ്രിയയും നടത്തും. സംഘം പ്രസിഡന്റ് എം.പി. സെന്‍ അദ്ധ്യക്ഷത വഹിക്കും.