> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം ഡോ. ഷീജ വക്കത്തിന്
- URL: https://www.vaikomvartha.com/vaikkn-cndrsheekhr-naay-purskaarn-ddoo-ssiij-vkkttin/
- Published: 2026-03-28T09:56:24.000Z
- Updated: 2026-03-28T09:56:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: യുവകലാസാഹിതി ഷാർജ ഘടകവും യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മറ്റിയും ചേർന്ന് ഏർപ്പെടുത്തിയ ഈ വർഷത്തെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരത്തിന് ഡോ. ഷീജ വക്കം അർഹയായി. ഷീജ വക്കത്തിൻ്റെ 'ഊരുക്കു പോകലാം കണ്ണേ' എന്ന കാവ്യസമാഹാരമാണ് സമ്മാനാർഹമായ കൃതി. ഇരുപത്തയ്യായിരം രൂപയും സത്യജിത് ഇബ്ൻ തയ്യാറാക്കിയ മെമെൻ്റോയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. വൈക്കം ചന്ദ്രശേഖരൻ നായരുടെ 21-ാം ചരമദിനമായ ഏപ്രിൽ 13ന് വൈക്കം ഗാന്ധിസ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.