> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ദേവരാജൻ ചരമവാർഷിക ദിനാചരണം
- URL: https://www.vaikomvartha.com/vaikkn-deevraaj-crmvaa-ssik-dinaacrnnn/
- Published: 2026-09-09T06:47:47.000Z
- Updated: 2026-09-09T06:47:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സാന്നിദ്ധ്യ മായിരുന്ന വൈക്കം ദേവരാജന്റെ ഒന്നാമത് ചരമവാർഷിക ദിനാചരണം നടന്നു. ഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറേക്കരയിൽ നടത്തിയ അനുസ്മരണ ചടങ്ങ് കെ.പി.സി.സി അംഗം മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ഉദയനാപുരം മണ്ഡലം പ്രസിഡണ്ട്, കെ.പി.സി.സി സാംസ്ക്കാര സാഹിതി വൈക്കം നിയോജക മണ്ഡലം ചെയർമാൻ, ഡി.ഡി.സി മെമ്പർ, വൈക്കം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനായിരുന്ന വ്യക്തിത്വമായിരുന്നു വൈക്കം ദേവരാജൻ.

0:00 

/0:32 

1× 

അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി.ഡി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അക്കരപ്പാടം ശശി, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.കെ ഷിബു, എം ഗോപാലകൃഷ്ണൻ, എം.കെ ശ്രീരാമചന്ദ്രൻ, പി.ഡി പ്രസാദ്, മിനി മനക്കപ്പറമ്പിൽ, കെ.എം. ചെറിയാൻ, കെ.ആർ ഷിബു, കെ.സി സുനിൽ, പി. പ്രസാദ്, പി.കെ പങ്കജാക്ഷൻ, കെ.ആർ മോഹനൻ, സജീവ് ഫ്രാൻസിസ്, വി. മണിയപ്പൻ എന്നിവർ പ്രസംഗിച്ചു.