> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം കഥകളി ക്ലബ്ബ് വാർഷികാഘോഷം
- URL: https://www.vaikomvartha.com/vaikkn-kthklli-klbb-vaa-ssikaaghoossn/
- Published: 2026-04-10T02:27:18.000Z
- Updated: 2026-04-10T02:27:18.000Z
- Description: ആർ. സുരേഷ് ബാബു
- Author:  Vaikom Vartha News Desk
- Tags: Latest News, വിനോദം

വൈക്കം: വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം നാളെ നടക്കും. വൈകിട്ട് 3 ന് വൈക്കം സത്യാഗ്രഹ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വി.പി.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാമണ്ഡലം ശ്രീകുമാറിനെ ചടങ്ങിൽ ആദരിക്കും. പുതിയ ഭാരവാഹികളുടെ തിരെഞ്ഞെടുപ്പ് നടക്കും. തുടർന്ന് 4 ന് ദുര്യോധനവധം കഥകളി. കലാമണ്ഡലം ശ്രീകുമാർ ദുര്യോധനനായും, കലാമണ്ഡലം ഹരി ആർ. നായർ ദുശ്ശാസനനായും, ഗായത്രി ശ്രീകുമാർ ധർമ്മപുത്രരായും, പീശപ്പള്ളി രാജീവൻ പാഞ്ചാലിയായും, കലാശക്തി സ്മൃതി കുട്ടി ഭീമനായും, വാരനാട് സുനിൽകുമാർ ശകുനിയായും, കലാശക്തി മനോമയ് ധൃതരാഷ്ട്രരായും, കലാമണ്ഡലം മയ്യനാട് രാജീവ് കൃഷ്ണനായും, കലാശക്തി ശരത് മുമുക്ഷുവായും, കോട്ടയ്ക്കൽ രൗദ്ര ഭീമനായും അരങ്ങെത്തെത്തും. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ, ആദിത്യൻ പിഷാരടി, എന്നിവർ പാട്ടും കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീ വിൻ, എന്നിവർ ചെണ്ടയും കലാമണ്ഡലം വേണു, കലാമണ്ഡലം നിധിൻ രാജ് എന്നിവർ മദ്ദളവും മിഥുൻ മുരളി ചുട്ടി എന്നിവരാണ് അണിയറയിൽ.