> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി.എച്ച്.എസ് സ്‌കൂളിൽ കാർഷിക വിപണന പ്രദർശന മേള സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikkn-muhmmd-bssii-smaark-vi-ecc-es-skuulli-kaa-ssik-vipnnn-prd-shn-meell-snghttippiccu/
- Published: 2025-08-20T14:01:43.000Z
- Updated: 2025-08-20T14:01:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Local News

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.ഡി.സി, എൻ.എസ്.എസ്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക വിപണന പ്രദർശന മേള 'പൊലി 2025' ശ്രദ്ധേയമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2025/08/1000217564-1.jpg)

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. കലേശൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോസ് വേലിക്കകം കർഷക സംഘം പ്രസിഡന്റ് പീറ്ററിന് ആദ്യവിൽപന നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ രഞ്ജിത്ത്, സീനിയർ അസിസ്റ്റന്റ് ടി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, വിവിധയിനം വിത്തുകൾ, പച്ചക്കറി തൈകൾ, കാർഷിക ഉപകരണങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെയും, കെയ്ക്കോ വൈക്കം, എസ്.ഡി.സി. തലയോലപ്പറമ്പ് എന്നിവരുടെയും സ്റ്റാളുകളിൽ വിവിധ സാധനങ്ങളുടെ വിൽപ്പനയും പ്രദർശനവും നടന്നു.