> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ പാർക്ക് നവീകരണം: ഫെഡറൽ ബാങ്കും ഇൻഡോ അമേരിക്കൻ ആശുപത്രിയും കൈകോർക്കുന്നു
- URL: https://www.vaikomvartha.com/vaikkn-ngrsbh-paa-kk-nviikrnnn-pheddrr-baangkun-i-ddoo-ameerikk-aashuptriyun-kaikoo-kkunnu/
- Published: 2026-09-07T15:56:17.000Z
- Updated: 2026-09-07T15:56:17.000Z
- Author:  Vaikom Vartha News Desk

വൈക്കം: നഗരസഭ പാർക്കിൽ പുതിയ റൈഡുകൾ വരുന്നു. ഫെഡറൽ ബാങ്ക് വൈക്കം ശാഖയുടെ സി.എസ്.ആർ ഫണ്ടിൽ നാല് ലക്ഷം ഉപയോഗിച്ചാണ് പുതിയ റൈഡുകൾ സ്ഥാപിക്കുന്നത്. നഗരസഭയുടെ അഭ്യർത്ഥന പ്രകാരമാണ് പാർക്ക് നമീകരണത്തിനായി ബാങ്ക് നാല് ലക്ഷം രൂപ അനുവദിച്ചത്. ഒക്ടോബർ 31 ന് മുമ്പായി നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന വ്യവസ്ഥയിലാണ് ബാങ്കിൻ്റെ ഈ സഹായം അനുവദിച്ചിരിക്കുന്നത്. 

പത്തനംതിട്ടയിലെ കുന്നന്താനത്തുള്ള മെസ്സേഴ്സ് ഫൈബ്രോ പ്ലേ മേറ്റ്സ് സമർപ്പിച്ച ക്വട്ടേഷൻ പ്രകാരമാണ് കളി ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. കൊച്ചു കുട്ടികൾക്കായുള്ള വേവ് സ്ലൈഡ്, ,ഡക്ക് റൈസർ, ഹോഴ്സ് റൈഡർ , ഗ്ലോബ് ക്ലൈമ്പർ, ജിറാഫ് ക്ലൈംബർ എന്നിവ സ്ഥാപിച്ച് പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങളാണ് ബാങ്കിൻ്റെ സഹായ ത്തോടെ നടത്തുന്നത്. ബാങ്കിൻ്റെ നിരീക്ഷണത്തിലാവും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.പിന്നീട് ഉപകരണങ്ങൾ അറ്റകുറ്റപ്പണം നടത്തി പരിപാലിക്കുന്നതിന്റെ ചുമതല നഗരസഭയ്ക്ക് ആയിരിക്കും. നിലവിൽ പാർക്കിന്റെ മധ്യഭാഗത്തായുള്ള ഫൗണ്ടന്റെ അറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഇൻഡോ അമേരിക്കൻ ആശുപത്രിയുടെ സഹായത്തിലാണ്ഫൗണ്ടന്റെ നവീകരണം നടത്തുന്നത്.