> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭ: സ്കോളർഷിപ്പ്  വിതരണം
- URL: https://www.vaikomvartha.com/vaikkn-ngrsbh-skooll-ssipp-vitrnnn/
- Published: 2026-02-26T15:15:34.000Z
- Updated: 2026-02-26T15:15:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭ സ്കൂൾ കുട്ടികൾക്കായി ഇക്കോ സെൻസ് - വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് വിതരണവും കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭതല പെയിന്റിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ പുരുഷൻ, കൗൺസിലർമാരായ സുശീല. ബി, അനിൽകുമാർ, രതിമോൾ, മണിയമ്മ, മുൻസിപ്പൽ സെക്രട്ടറി രഞ്ജിത്ത് നായർ തുടങ്ങിയവർ സംസാരിച്ചു.