> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നഗരസഭയുടെ 27 വാർഡുകളിലും യോഗപരീശീലന ക്ലബ്ബുകൾ തുടങ്ങും
- URL: https://www.vaikomvartha.com/vaikkn-ngrsbhyutte-27-vaa-ddukllilun-yoogpriishiiln-klbbuk-tuttngngun/
- Published: 2026-03-18T07:24:29.000Z
- Updated: 2026-03-18T07:24:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: താലൂക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടേയും വൈക്കം നഗരസഭയടേയും നേതൃത്വത്തിൽ നഗരസഭയുടെ 27 വാർഡുകളിലും യോഗപരീശീലന ക്ലബ്ബുകൾ തുടങ്ങാൻ നടപടിയായി. ഇതിന്റെ ഔദ്യോഗിക രേഖാകൈമാറ്റം ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. അരുൺകുമാറിന് നൽകി നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ബോധവത്കരണവും സൗജന്യ ആയുർവേദ ഔഷധങ്ങളുടെ വിതരണവും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, കൗൺസിലർമാരായ അനീഷ്, അനൂപ്, അമ്പിളി, മാധുരി, സുശീല, രേണുക രതീഷ്, എ.സി. മണിയമ്മ, വിജിമോൾ എന്നിവർ പ്രസംഗിച്ചു. ആയുർവേദാശുപത്രിയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. സന്ധ്യ, ഡോ. ഗായത്രി, ഡോ. രവീണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യ ഔഷധ മരുന്നുകളും വിതരണം ചെയ്തു.