> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് അക്ഷയ കേന്ദ്രത്തിൽ ഭീമൻ മലമ്പാമ്പ് കയറി
- URL: https://www.vaikomvartha.com/vaikktt-akssy-keendrtti-bhiim-mlmpaamp-kyrri/
- Published: 2025-08-10T10:02:24.000Z
- Updated: 2025-08-10T10:02:24.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഭീമൻ മലമ്പാമ്പ് കയറി.ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അക്ഷയ കേന്ദ്രത്തിന് പുറകുവശത്തുള്ള സ്റ്റെയർകേയ്സ് വഴി ഭീമൻ മലമ്പാമ്പ് ഇഴഞ്ഞ് പോകുന്നത് സമീപവാസിയായ വീട്ടമ്മയാണ് കണ്ടത്. തുടർന്ന് എയർ ഹോളിലൂടെ പാമ്പ് അക്ഷയ കേന്ദ്രത്തിന് ഉള്ളിൽ കടക്കുകയായിരുന്നു. സംഭവം കണ്ട വീട്ടമ്മ ഉടൻ അക്ഷയ കേന്ദ്രം നടത്തുന്ന വല്ലകം സ്വദേശിനിയായ ലിജാമോളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ് എത്തി അര മണിക്കൂറോളം സമയം എടുത്ത് 8 അടിയിലധികം നീളവും അസാമാന്യം വലുപ്പവും വരുന്ന മലമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറും.