> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് കെ. അജിത്ത് പ്രചാരണം തുടങ്ങി
- URL: https://www.vaikomvartha.com/vaikktt-ke-ajitt-prcaarnnn-tuttngngi/
- Published: 2026-03-16T15:20:41.000Z
- Updated: 2026-03-16T15:56:01.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

**എസ്. സതീഷ്കുമാർ**

വൈക്കം: വൈക്കത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വൈക്കം നഗരത്തിൽ വോട്ടർമാരെ കണ്ട് പരസ്യപ്രചാരണത്തിന് തുടക്കം കുറിച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് ബി.ജെ.പി വൈക്കത്ത് കെ.അജിത്ത് ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. തുടർന്ന് വൈകിട്ട് 5 മണിയോടെ അജിത്ത് പ്രവർത്തകരുമൊന്നിച്ച് നഗരത്തിലെ സ്ഥാപനങ്ങളിൽ കയറി വോട്ട് ചോദിച്ച് പ്രചാരണത്തിന് തുടക്കമിടുകയായിരുന്നു. വൈക്കം ക്ഷേത്രപരിസരത്ത് നിന്നുമാണ് ആരംഭിച്ചത്. വൈക്കത്തിന്റെ സമഗ്രമായ മാറ്റത്തിന് വേണ്ടിയാണ് ഈ പോരാട്ടമെന്നും ജനങ്ങളുടെ സ്നേഹവും പിന്തുണയും വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും പര്യടനത്തിനിടെ കെ. അജിത്ത് വൈക്കം വാർത്തയോട് പറഞ്ഞു. ബി.ജെ.പി, ബി.ഡി.ജെ.എസ് തുടങ്ങിയ എൻ.ഡി.എ ഘടകകക്ഷികളിലെ പ്രമുഖ നേതാക്കളും പര്യടനത്തിൽ ഉടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിൽ പര്യടനം തുടരാനാണ് എൻ.ഡി.എ നേതൃത്വത്തിന്റെ തീരുമാനം.