> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
- URL: https://www.vaikomvartha.com/vaikktt-s-jny-megaa-meddikk-kyaamp-naalle/
- Published: 2026-09-11T08:06:21.000Z
- Updated: 2026-09-11T08:06:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** 'കരുതൽ 2026 - വി കെയർ ഫോർ വൈക്കം' പദ്ധതിയുടെ ഭാഗമായി തൊട്ടകം എ.ഡി.എച്ച് കെയർ ക്ലിനിക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 8:30 മുതൽ രാത്രി 8:00 വരെ നടക്കും.

​വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ തികച്ചും സൗജന്യമായിരിക്കും. പ്രമേഹം, ബി.പി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, കുട്ടികളിലെ അമിതവണ്ണം, സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.എസ് (PCOS/PCOD) തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇവിടെ നിന്നും പരിശോധനയും നിർദ്ദേശങ്ങളും ലഭിക്കും. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളാണ് ക്യാമ്പിലുണ്ടാവുക.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000704377.jpg)

​ക്യാമ്പിലേക്കുള്ള പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും. താല്പര്യമുള്ളവർ നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

​**കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി:**

- ​**സ്ഥലം:** എ.ഡി.എച്ച് കെയർ ക്ലിനിക്, വടക്കേകരിയിൽ അർക്കേഡ്, തൊട്ടകം, വൈക്കം.
- ​**ഫോൺ:** +91 79070 43460, +91 79070 18286.