> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേല നാളെ മുതൽ
- URL: https://www.vaikomvartha.com/vaikkttssttmi-pulllli-sndhyveel-naalle-mut/
- Published: 2025-10-26T13:41:49.000Z
- Updated: 2025-10-28T02:12:24.000Z
- Author:  Vaikom Vartha News Desk

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പുള്ളി സന്ധ്യവേല 27 ന് തുടങ്ങും. രാവിലെ 8 ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്കെഴുന്നള്ളിപ്പും ഉണ്ടാവും. 29, 31, 2 തീയതികളിലും പുള്ളി സന്ധ്യ വേല ഉണ്ടാവും.