> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം നിയോജക മണ്ഡലത്തിൽ വോട്ട് എണ്ണുന്നത് 14 റൗണ്ട്
- URL: https://www.vaikomvartha.com/vaikom-assembly-mandalam/
- Published: 2026-05-03T09:27:55.000Z
- Updated: 2026-05-03T09:27:55.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം നിയോജകമണ്ഡലത്തിൽ ആകെ വോട്ട് എണ്ണുന്നത് 14റൗണ്ട്.

ബൂത്തുകൾ ഇങ്ങനെ  
ചെമ്പ് 1-14, ചെമ്പ് 15-18, വെള്ളൂർ 19-28, വെള്ളൂർ 29-38, മറവൻതുരുത്ത് 39-42, മറവൻതുരുത്ത് പഞ്ചായത്ത് 43-56, മറവൻതുരുത്ത് 57, ഉദയനാപുരം 58-70, ഉദയനാപുരം (71-78), വൈക്കം നഗരസഭ 79-84, വൈക്കം നഗരസഭ 85-98, വൈക്കം നഗരസഭ 99, തലയോലപ്പറമ്പ് 100-112, തലയോലപ്പറമ്പ് 113-120, ടിവിപുരം 121-126, ടിവിപുരം 127-135, തലയാഴം 136-140,  
തലയാഴം 141-153, കല്ലറ 154  
കല്ലറ 155-165, വെച്ചു ർ 166-168,  
വെച്ചൂർ 169- 180 വരെ  
ആദ്യമെണ്ണുന്ന ചെമ്പ് പഞ്ചായത്ത് ഇരുമുന്നണികളും പ്രതീക്ഷ വയ്ക്കുന്നുണ്ട് പരമ്പരാഗത വോട്ടുകളിൽ ഇടതുപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ യു.ഡി.എഫും പ്രതീക്ഷ വയ്ക്കുന്നു. തുടർന്നു വരുന്ന വെള്ളൂർ പഞ്ചായത്ത് മണ്ഡലത്തിന്റെ ട്രെൻഡ് സൂചന നൽകിയേക്കും. മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിൽ ഇടത് ആധിപത്യം വന്നാൽ തുടർന്നു വരുന്ന വൈക്കം നഗരസഭ, തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇത്രയും ആകുമ്പോഴേക്കും വൈക്കത്തിന്റെ ഏകദേശ ഗതി അറിയാം. ഇക്കുറി കെ. അജിത് എൻ.ഡി.എ സ്ഥാനാർഥി ആകുമ്പോൾ ഈ മേഖലകളിൽ നിന്ന് ഏതു മേഖലകളിൽ എൻ.ഡി.എ വോട്ട് ഉയരും എന്നതു നിർണായകമാകും.