> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുറിച്ചി ആതുര സേവാസംഘത്തിന്റെ നേതൃത്വത്തിൽ ഡോ. വൈക്കം വിജയ ലക്ഷ്മിയെയും ഡോ. തിരുവിഴ ജയശങ്കറെയും ആദരിക്കുന്നു
- URL: https://www.vaikomvartha.com/vaikom-athurasramam-school/
- Published: 2026-08-20T05:25:16.000Z
- Updated: 2026-08-20T05:25:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുറിച്ചി ആതുരസേവാസംഘം ചാരിറ്റബിൾ ട്രസ്‌റ്റും, നാനാടം ആതുരാശ്രമം സ്‌കൂളും പൗരാവലിയും ചേർന്ന് ദേശീയ അവാർഡ് ജേതാവായ ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മിയേയും എം.ജി. യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് നേടിയ കലൈമാമണി, ബോംബെ ഷൺമുഖാനന്ദ, സംഗീതകലാ വിഭൂഷൺ ഡോ. തിരുവിഴ ആർ. ജയശങ്കറെയും നാളെ ആദരിക്കുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-9.jpg)

നാളെ രാവിലെ 10.30ന് നാനാടം ആതുരാശ്രമം സ്‌കൂൾ ഓഡിറ്റോറിയത്തിൽ എം.എൽ.എ. കെ. ബിനിമോൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കേരള നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാ നം ചെയ്ത് ആദരം നൽകും. ആതുരസേവാ സംഘം സെക്രട്ടറി ഡോ.ഇ.കെ. വിജയകുമാർ സ്വാഗതവും, ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.ജി. ബിജുകുമാർ, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് എസ്. മിത്ര, പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ജോർജ്ജ്, കെ.പി. സുമേഷ് കുമാർ, ഗീതാഷാജി, പി.ടി.എ. പ്രസിഡന്റ് ജയരാജ്, ജയചന്ദ്രിക തുടങ്ങിയവർ ആശംസകൾ അറിയിക്കും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിനികളായ അഡ്വ. ഗോപിക ശ്രീകുമാറിനേയും കുമാരി വി.എസ്. അനന്യയേയും ആദരിക്കും.