> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വായനയെ നാം തിരിച്ചുപിടിക്കണം: അഡ്വ. പി.കെ. ഹരികുമാർ
- URL: https://www.vaikomvartha.com/vaikom-block-panchayat-news/
- Published: 2026-07-01T00:39:53.000Z
- Updated: 2026-07-01T00:39:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വായനയെ നാം തിരിച്ചുപിടിക്കണമെന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ.പി.കെ. ഹരികുമാർ പറഞ്ഞു. വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അക്ഷര ജ്വാല പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ സമൂഹത്തിൽ പുസ്‌തക വായന കുറഞ്ഞു വരുന്ന സാഹചര്യമാണെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള സാംസ്‌കാരിക നിലവാരം താഴേക്കു പോകുന്നതിന് ഈ പ്രവണത ഇടയാക്കുന്നതായും ഹരികുമാർ പറഞ്ഞു. മികച്ച ലൈബ്രറി പ്രവർത്തകൻ ടി.എൻ. രാമചന്ദ്രൻ, ലൈബ്രേറിയൻ പി.എസ്. സുജ, അഭിമന്യു അർജുനൻ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻമാരായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പി.എസ്. പുഷ്‌പമണി, ടി.വി. പുരം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, ജീന തോമസ്, എം.ജി. രഞ്ജിത്ത്, കെ.വി. രഞ്ജന, പി.എസ്. നൗഫൽ, സുമേഷ് നാട്ടറിവ്, കെ.ആർ. ബീന, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത സോമൻ, പി.വി. വിദ്യ എന്നിവർ പ്രസംഗിച്ചു.