> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അംഗണവാടികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/vaikom-block-panchayath/
- Published: 2026-08-19T11:28:38.000Z
- Updated: 2026-08-19T11:28:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗണവാടികൾക്ക് കളി ഉപകരണങ്ങൾ വിതരണം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് നേരേകടവ് അങ്കണവാടിയിൽ ഔട്ട് ഡോർ കളിഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അങ്കണ വാടികളുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-4.jpg)

ഉദയനപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജു അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരത്തെ അങ്കണവാടികളെല്ലാം ഹൈടെക് ആക്കുമെന്ന് കെ.ജി രാജു പറഞ്ഞു അതിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് നടത്തുകയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, കെ.വി. രഞ്ജന, ഹൈമിബോബി, പി.ജെ. സെബാസ്റ്റ്യൻ, അഡ്വ.എം.ജി. രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ എ. അജിത, സി.എസ്. അഭിജിത്ത്, ശിശു വികസന പദ്ധതി ഓഫീസർ കെ. മൃദുല, ഐ.സി.ഡി.എസ് സുപ്പർവൈസർ സി.കെ. സുചിത്ര, അങ്കണവാടി പ്രവർത്തകരായ രമ്യ, ബിന്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.