> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം
- URL: https://www.vaikomvartha.com/vaikom-dalavakulam-busstand/
- Published: 2026-06-05T04:22:13.000Z
- Updated: 2026-06-05T04:22:13.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം**:** വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിനുള്ളിൽ നിന്ന കൂറ്റൻ വാകമരം കടപുഴകി വീണു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെയായതിനാലും ആ സമയത്ത് ബസുകളോ യാത്രക്കാരോ സ്ഥലത്തില്ലാതിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്. ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്ത് കംഫർട്ട് സ്റ്റേഷന് സമീപം നിന്ന മരമാണ് വീണത്. മരം വീണതിനെ തുടർന്ന് ഈ ഭാഗത്തെ ബസ് സ്റ്റാൻഡിന്റെ മതിൽ തകർന്നിട്ടുണ്ട്. വിവരമറിഞ്ഞ് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-10.jpg)

ദിവസേന നൂറുകണക്കിന് യാത്രക്കാരും നിരവധി ബസുകളും എത്തുന്ന പൊതുസ്ഥലത്താണ് ഈ അപകടമുണ്ടായത്. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് കർശന നിർദ്ദേശമുള്ളപ്പോഴാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടായതെന്ന ആക്ഷേപം ശക്തമാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.