> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം
- URL: https://www.vaikomvartha.com/vaikom-duhkhavelllli-prdakssinnn/
- Published: 2026-04-03T13:51:59.000Z
- Updated: 2026-04-03T13:51:59.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: സഹനശക്തിയുടെ മഹത്വം ലോകത്തിന് വിളിച്ചോതി കുരിശു മരണത്തിൻ്റെ സ്മരണയിൽ ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ദേവാലയങ്ങളിലാണ് വിശുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ദുഃഖ വെള്ളി ആചരണം നടന്നത്. 

0:00 

/1:14 

1× 

പതിനൊന്ന് ഇടവകകളിൽ നിന്നുള്ള പ്രദക്ഷിണം നഗരത്തിലെത്തിയാണ് പടിഞ്ഞാറെ നടയിലെ വെൽഫെയർ സെന്ററിൽ സമാപിച്ചത്. യേശുദേവന്റെ പീഡാനുഭവങ്ങളെ അനുസ്മരിപ്പിച്ച നിശ്ചലദൃശ്യങ്ങൾ കുരിശിൻ്റെ വഴി പ്രദക്ഷിണത്തിൽ സഹനശക്തിയുടെ കാഴ്ചയായി. മരക്കുരിശേന്തിയ നൂറു കണക്കിനു വിശ്വാസികൾ കുരിശിന്റെ വഴിയേ ധ്യാനിച്ചു കൊണ്ടാണ് നഗര പ്രദക്ഷിണം നടത്തിയത്. പ്രദക്ഷിണം വെൽഫെയർ സെന്ററിൽ എത്തിയതോടെ കലൂർ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശ്ശേരിയാണ് പീഡാനുഭവ സന്ദേശം നൽകിയത്. വൈക്കം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പളളി വികാരി ഫാ. ആന്റണി പരവര എന്നിവർ നേതൃത്വം നൽകി. രാവിലെ ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുക്കർമങ്ങൾ നടന്നു. കുർബാന, കുരിശിന്റെ വഴി, പ്രദക്ഷിണം, കുരിശ് ചുംബനം എന്നിവയാണ് ദുഃഖവെള്ളി ആ ചരണത്തിൽ നടന്ന പ്രധാന ചടങ്ങുകൾ. ഇനി വരുന്നത് സഹനശക്തിയുടെ നാഥനായ ക്രിസ്തുദേവൻ്റെ ഉയിർപ്പിൻ്റെ നാളാണ്. അതിൻ്റെ പുണ്യ ആഘോഷമായ ഈസ്റ്റർ ഞായറാഴ്ചയും ....