> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി
- URL: https://www.vaikomvartha.com/vaikom-hospital-cardiology/
- Published: 2026-06-04T13:15:23.000Z
- Updated: 2026-06-04T13:45:33.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണമെന്നാവശ്യവുമായി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി. വൈക്കം എംഎൽ.എ കെ. ബിനിമോനും, വൈക്കം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സോണി സണ്ണിയുമാണ് സെക്രട്ടറിയേറ്റിലെ ഓഫീസിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-5.jpg)

വൈക്കം സർക്കാർ താലൂക്ക് ആശുപത്രിയുടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ കാർഡിയോജി യുണീറ്റ് കൂടി ആരംഭിക്കണം എന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സോണി സണ്ണി അറിയിച്ചു.